ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്

കൊച്ചി: അന്തരിച്ച യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെ പുത്തൻകുരിശ് സഭാ ആസ്ഥാനത്തുള്ള മാർ അത്തനെഷ്യസ് ചാപ്പലിൽ ആണ് സംസ്കാര ചടങ്ങുകൾ നടക്കുക. മൃതദേഹം വിലാപയാത്രയായി ഇന്നലെ രാത്രിയിൽ പുത്തൻകുരിശിൽ എത്തിച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി‍‍യി​ൽ ​നി​ന്ന്​ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ കോ​ത​മം​ഗ​ലം ചെ​റി​യ പ​ള്ളി​യി​ലെ​ത്തി​ച്ച ഭൗ​തി​ക ശ​രീ​ര​ത്തി​ൽ ആ​യി​ര​ങ്ങ​ളാ​ണ് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച​ത്. തു​ട​ർ​ന്ന് വൈ​കിട്ട്​ കോ​ത​മം​ഗ​ല​ത്തു​ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ വി​ലാ​പ​യാ​ത്ര​യാ​യി സ​ഭാ ആ​സ്ഥാ​ന​മാ​യ പു​ത്ത​ൻ​കു​രി​ശി​ലെ​ത്തി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ളോ​ളം ത​ങ്ങ​ളെ ന​യി​ച്ച വ​ലി​യ ഇ​ട​യ​നെ ഒ​രു നോ​ക്കു​കാ​ണാ​നും ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​നും വ​ഴി​യി​ലു​ട​നീ​ളം വി​ശ്വാ​സി​ക​ള​ട​ക്കം ആ​യി​ര​ങ്ങ​ളാ​ണ് കാ​ത്തു​നി​ന്ന​ത്.

ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തേക്കും. പുത്തന്‍കുരിശ് സെന്റ്. അത്തനേഷ്യസ് കത്തീഡ്രല്‍ പള്ളിയില്‍ ഒരുക്കുന്ന കബറടിത്തിലാണ് തോമസ് പ്രഥമന്‍ ബാവയ്ക്ക് അന്ത്യ വിശ്രമം ഒരുക്കുന്നത്. ബസേലിയന് പൗലോസ് ത്രിതീയന്റെ പിന്‍ഗാമിയാണ് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ.

ആറ് മാസത്തോളം ചികിത്സയിലായിരുന്ന കാതോലിക്ക ബാവ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
<br>
TAGS :CATHOLICOS BASELIOS THOMAS I | JACOBITE SYRIAN CHRISTIAN CHURCH
SUMMARY : The funeral of Baselios Thomas I will be held today.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *