പെരുമ്പാവൂർ: റംബൂട്ടാൻ പഴം ഭക്ഷിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു. കണ്ടന്തറ ചിറയത്ത് വീട്ടിൽ മൻസൂറിന്റെയും ജിഷമോളുടെയും മകൾ നൂറ ഫാത്തിമ (6)യാണ് മരിച്ചത്. ഞായർ വൈകിട്ട് 5.30നായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ടന്തറ ഹിദായത്തുൽ ഇസ്ലാം സ്കൂളിലെ യുകെജി വിദ്യാർഥിയാണ്. ഖബറടക്കം തിങ്കൾ രാവിലെ 10ന് കണ്ടന്തറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സഹോദരങ്ങൾ : ബീമാ ഫാത്തിമ്മ, ഐസ ഫാത്തിമ.
<BR>
TAGS : DEATH
SUMMARY : The girl died after the seed of rambutan got stuck in her throat

Posted inKERALA LATEST NEWS
