തസ്മിദ് നാഗര്‍കോവിലില്‍ ഇറങ്ങി, വെള്ളമെടുത്ത് തിരികെ കയറി;  റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി

തസ്മിദ് നാഗര്‍കോവിലില്‍ ഇറങ്ങി, വെള്ളമെടുത്ത് തിരികെ കയറി; റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി

തിരുവനന്തപുരം: കഴക്കുട്ടത്തുനിന്ന് കാണാതായ അസം സ്വദേശിനിയായ 13കാരി തസ്‌മിൻ ബീഗത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഇതിനിടെ ഇപ്പോള്‍ മറ്റൊരു നിർണായക വിവരമാണ് പുറത്തുവരുന്നത്. കുട്ടി ട്രെയിനില്‍ നാഗർകോവില്‍ സ്റ്റേഷനില്‍ ഇറങ്ങിയതായാണ് വിവരം. കുട്ടി നാഗർകോവില്‍ ഇറങ്ങിയില്ലെന്നുള്ളതിന് തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

ഇന്നലെ 3:03 ന് കുട്ടി നാഗർകോവിലിലെ പ്ലാറ്റ്ഫോമില്‍ ഇറങ്ങിയതായും കുപ്പിയില്‍ വെള്ളം എടുത്ത ശേഷം അതേ വണ്ടിയില്‍ തിരികെ കയറിയെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോഴുളളത്. കുട്ടിക്കായി പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനില്‍ കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ പോലീസിന് ലഭിച്ചത് അന്വേഷണത്തിന് നിർണായകമായിരുന്നു. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാർഥിനി നെയ്യാറ്റിൻകരയില്‍ വെച്ച്‌ പകർത്തിയ ചിത്രമാണ് പോലീസിന് ലഭിച്ചത്.

ട്രെയിനില്‍ നിന്ന് തസ്മിദ് എവിടെ ഇറങ്ങി എന്നോ എങ്ങോട്ട് പോയെന്നോ സൂചന ലഭിച്ചിരുന്നില്ല. കുട്ടിയെ കണ്ടെന്ന ഒരു ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കന്യാകുമാരി റെയില്‍വേ സ്റ്റേഷനും ബീച്ചും പോലീസ് അരിച്ചുപെറുക്കിയിട്ടും സൂചനകള്‍ ഒന്നും കിട്ടിയില്ല.

കന്യാകുമാരി റെയില്‍വേ സ്റ്റേഷൻ അകത്തെ ദൃശ്യങ്ങളുടെ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടിയെ സംബന്ധിച്ച നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെ കന്യാകുമാരിയിലെ അന്വേഷണം തുടരാനാണ് പോലീസിന്‍റെ തീരുമാനം.

TAGS : GIRL MISSING | TAMILNADU | CCTV CAMERAS
SUMMARY : Girl missing case; The girl in the CCTV footage of the railway station

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *