സിസാ തോമസ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

സിസാ തോമസ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: വിരമിക്കല്‍ ആനുകൂല്യം നല്‍കാത്തതിന് എതിരെ ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസിലർ സിസാ തോമസ് നല്‍കിയ ഹർജിയില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ആനൂകൂല്യം തടഞ്ഞത് അംഗീകരിക്കാനാവില്ലെന്നും അനുചിതമെന്നും കോടതി വ്യക്തമാക്കി. ജീവനക്കാരുടെ ബാധ്യതകളില്‍ വിരമിക്കും മുമ്പ് സര്‍ക്കാര്‍ തീരുമാനമെടുക്കണം. രണ്ട് വര്‍ഷമായി സര്‍ക്കാര്‍ എന്താണ് അന്വേഷിക്കുന്നതെന്നും കോടതി ചോദിച്ചു.

സിസാ തോമസിന്റെ ഹർജിയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. അച്ചടക്ക നടപടി നിലനില്‍ക്കുന്നുന്നതിനാലാണ് ആനുകൂല്യം തടഞ്ഞതെന്നാണ് സര്‍ക്കാര്‍ വാദം. അച്ചടക്ക നടപടിയിലെ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതല്ലേ എന്നും കോടതി ചോദിച്ചു. 2023 മാര്‍ച്ച്‌ 31നാണ് 33 വര്‍ഷത്തെ സേവനത്തിനുശേഷം സിസ തോമസ് വിരമിച്ചത്.

എന്നാല്‍ അച്ചടക്ക നടപടിയുടെ പേരില്‍ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞു വെക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സിസ തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷവും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല. തുടര്‍ന്ന് സിസ തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : The High Court again criticizes the government on the petition filed by Sisa Thomas

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *