വേല വെടിക്കെട്ടിന് അനുമതി നല്‍കി ഹൈക്കോടതി

വേല വെടിക്കെട്ടിന് അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: വേല വെടിക്കെട്ടിന് അനുമതി നല്‍കി ഹൈക്കോടതി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിനാണ് അനുമതി നല്‍കിയത്. നേരത്തെ, കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം അനുമതി നിഷേധിച്ചിരുന്നു. എഡിഎമ്മിന്‍റെ നടപടിയെ തുടർന്ന് തിരുവമ്പാടിയും പാറമേക്കാവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വെടിക്കെട്ട് നടക്കുമ്പോൾ വെടിക്കെട്ട് പുരയില്‍ സ്ഫോടകവസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര വിജ്ഞാപന പ്രകാരം ഫയർ വർക്ക് കണ്‍ട്രോളർ, അസിസ്റ്റന്റ് കണ്‍ട്രോളർ എന്നീ തസ്തികകള്‍ രൂപീകരിക്കാൻ പെസോയ്ക്ക് കോടതി നിർദേശം നല്‍കി. വെടിക്കെട്ട് നടത്തുന്നവര്‍ക്ക് ലൈസന്‍സ് വേണമെന്നും അറിയിച്ചിട്ടുണ്ട്.

TAGS : HIGH COURT
SUMMARY : The High Court gave permission for Vela fireworks

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *