ജാമ്യം തേടിയുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ജാമ്യം തേടിയുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ സിബിഐ അറസ്റ്റില്‍ ജാമ്യം തേടിയുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹരജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. കെജ്രിവാള്‍ നേരിട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.

മദ്യനയ അഴിമതിക്കേസില്‍ ജൂണ്‍ 25 നാണ് അരവിന്ദ് കെജ്രിരിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഇഡി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ആയിരുന്നു സിബിഐയുടെ അറസ്റ്റ്. തിഹാര്‍ ജയിലിലെത്തിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്രിവാളിനെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സിബിഐ അറസ്റ്റെന്ന് എഎപി പ്രതികരിച്ചു.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുക. മദ്യനയ കേസിലെ അന്വേഷണങ്ങളുടെ മറവിൽ സിബിഐ തുടർച്ചയായി തന്നെ ഉപദ്രവിക്കുകയാണെന്ന് കെജ്‌രിവാൾ ഹർജിയിൽ ആരോപിച്ചു. തന്നെ നിരന്തരം ആക്രമിക്കുന്ന സിബിയുടെ ക്രൂരത കടുത്ത നിരാശയും ആശങ്കയുമുണ്ടാക്കുന്ന കാര്യമാണെന്നും കേജ്രിവാൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
<br>
TAGS : ARAVIND KEJIRIWAL | LIQUAR SCAM DELHI
SUMMARY : The High Court will hear Arvind Kejriwal’s bail plea today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *