രഞ്ജിത്തിനെതിരായ പരാതിയില്‍ പറയുന്ന ഹോട്ടൽ 2012ൽ പ്രവർത്തനം തുടങ്ങിയിട്ടില്ല; യുവാവിന്റെ പരാതിയില്‍ സംശയം പ്രകടിപ്പിച്ച് കോടതി

രഞ്ജിത്തിനെതിരായ പരാതിയില്‍ പറയുന്ന ഹോട്ടൽ 2012ൽ പ്രവർത്തനം തുടങ്ങിയിട്ടില്ല; യുവാവിന്റെ പരാതിയില്‍ സംശയം പ്രകടിപ്പിച്ച് കോടതി

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിന്റെ ലൈം​ഗികാതിക്രമ പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി. പരാതിക്കാരൻ പറഞ്ഞത് മുഴുവൻ വിശ്വസനീയമല്ല. 12 വർഷം പരാതി നൽകാതിരിക്കാൻ മതിയായ കാരണമില്ല. സംഭവം നടന്നുവെന്ന് പറയുന്ന ഹോട്ടൽ 2012ൽ പ്രവർത്തനം തുടങ്ങിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇടക്കാല ഉത്തരവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർണായക നിരീക്ഷണം.

2012 ൽ ബെംഗളൂരു എയർപോർട്ട് പരിസരത്തെ താജ് ഹോട്ടലിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡിപ്പിച്ചുവെന്നാണ് യുവാവിന്റെ പരാതി. എന്നാൽ പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന ബെംഗളൂരു താജ് ഹോട്ടൽ ഉദ്ഘാടനം ചെയ്തത് 2015 ലാണെന്ന് രഞ്ജിത്തിന്‍റെ അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തി. കേസിൽ രഞ്ജിത്തിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് 30 ദിവസത്തേക്കുള്ള താത്കാലിക മുൻകൂർ ജാമ്യം അനുവദിച്ചത്.

കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. യുവാവിന്റെ പരാതിയില്‍ കോഴിക്കോട് കസബ പോലീസാണ് രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി കേസെടുത്തത്. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതി. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നല്‍കിയിരുന്നു.
<BR>
TAGS : RANJITH | SEXUAL HARASSMENT
SUMMARY : The hotel mentioned in the complaint against Ranjith did not start functioning in 2012; The court doubted the complaint of the youth

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *