കൊല്ലത്ത് നടുറോഡിൽ ഭര്‍ത്താവ് യുവതിയെ തീകൊളുത്തി കൊന്നു

കൊല്ലത്ത് നടുറോഡിൽ ഭര്‍ത്താവ് യുവതിയെ തീകൊളുത്തി കൊന്നു

കൊല്ലം: കൊല്ലം ചെമ്മാമുക്കില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. കാറിലെത്തിയ യുവതിയെ മറ്റൊരു കാറില്‍ പിന്തുടരുകയും വണ്ടി നിര്‍ത്തിച്ച് നടുറോഡില്‍ തീകൊളുത്തി കൊല്ലുകയുമായിരുന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് (44 മരിച്ചത്. ഭർത്താവ് പത്മരാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. സൃഹൃത്തിനൊപ്പം കാറിൽ പോകവേ തടഞ്ഞ് നിർത്തി പത്മരാജൻ കാറിനുള്ളിലേക്ക് പെട്രോൾ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി 9 മണിയോടെയാണ് സംഭവം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബേക്കറി നടത്തിവരികയാണ് അനില. അതേ ബേക്കറിയിലെ ജീവനക്കാരനാണ് സോണി. അനിലയേയും അനിലയുടെ സുഹൃത്തായ മറ്റൊരാളെയും ലക്ഷ്യമിട്ടാണ് പത്മരാജന്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.ഒമ്‌നി വാനിലെത്തിയ പത്മരാജന്‍ കാര്‍ നിര്‍ത്തിച്ച ശേഷം കയ്യില്‍ കരുതിയ പെട്രോള്‍ കാറിലേക്ക് ഒഴിക്കുകയും തീയിടുകയുമായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് അറിയുന്നത്.
<BR>
TAGS : CRIME | KOLLAM NEWS

SUMMARY : The husband set the young woman on fire in the middle of the road in Kollam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *