അര്‍ജുന്റെ കുടുംബത്തെ അപമാനിച്ച സംഭവം; കേസെടുത്ത് പോലീസ്

അര്‍ജുന്റെ കുടുംബത്തെ അപമാനിച്ച സംഭവം; കേസെടുത്ത് പോലീസ്

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.
മലയാളി ലൈഫ് എന്ന യൂട്യൂബ് ചാനലിനെതിരെയും നമ്മുടെ ന്യൂസ് എന്ന ഫേസ്ബുക്ക് പേജിനെതിരെയുമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ചേവായൂര്‍ സി ഐ അറിയിച്ചു. അതേസമയം അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് സഹകരണബാങ്കില്‍ ജോലിനല്‍കി സർക്കാർ ഉത്തരവിറക്കി. കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണബാങ്കില്‍ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം.
TAGS : ARJUN | FAMILY | CASE
SUMMARY : The incident that humiliated Arjun’s family; Police registered a case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *