ലിഫ്റ്റ് തകർന്ന് വീണു; ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

ലിഫ്റ്റ് തകർന്ന് വീണു; ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: തൃക്കാക്കര ഉണിച്ചിറയിൽ ലിഫ്റ്റ് തകർന്ന് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. ഉണിച്ചിറ വട്ടേക്കുന്നം സ്വദേശി നസീറാണ് (43) മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റാണ് തകർന്നത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.

കംപ്യൂട്ടർ ഹാർഡ് വെയർ കമ്പനിയുടെ ​ഗോഡൗണിലാണ് അപകടം ഉണ്ടായത്. ചുമട്ടുതൊഴിലാളിയായ നസീർ ലിഫ്റ്റിലേക്ക് സാധനങ്ങൾ കയറ്റി അയക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ നസീറിനെ തൃക്കാക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
<BR>
TAGS : ACCIDENT | KOCHI
SUMMARY : The lift collapsed; A tragic end for the porter

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *