വീട്ടിലെത്തിയ പാഴ്‌സല്‍ തുറന്നപ്പോള്‍ പുരുഷന്റെ മൃതദേഹം; ഒപ്പം ഒരു കോടി ആവശ്യപ്പെട്ടുള്ള കുറിപ്പും

വീട്ടിലെത്തിയ പാഴ്‌സല്‍ തുറന്നപ്പോള്‍ പുരുഷന്റെ മൃതദേഹം; ഒപ്പം ഒരു കോടി ആവശ്യപ്പെട്ടുള്ള കുറിപ്പും

അമരാവതി: സ്വന്തം പേരിലെത്തിയ പാഴ്‌സല്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ടത് പുരുഷന്റെ മൃതദേഹം. ഇതിനൊപ്പം ഭീമമായ തുക ആവശ്യപ്പെട്ടുള്ള കത്തും. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. നാഗതുളസി എന്ന സ്ത്രീയ്ക്കാണ് ഈ അജ്ഞാത പാഴ്‌സല്‍ കിട്ടിയത്.

ഇവർ വീട് നിർമിക്കാൻ ധനസഹായം ആവശ്യപ്പെട്ട് ക്ഷത്രിയ സേവാ സമിതിയില്‍ അപേക്ഷ നല്‍കിയിരുന്നു. സമിതി യുവതിക്ക് ടൈല്‍സ് അയയ്ക്കുകയും ചെയ്തു. കൂടുതല്‍ സഹായത്തിനായി അവർ വീണ്ടും ക്ഷത്രിയ സേവാ സമിതിക്ക് അപേക്ഷ നല്‍കി. വൈദ്യുതി ഉപകരണങ്ങള്‍ നല്‍കാമെന്ന് സമിതി ഉറപ്പുനല്‍കുകയും ചെയ്തു.

ലൈറ്റുകള്‍, ഫാനുകള്‍, സ്വിച്ചുകള്‍ തുടങ്ങിയ സാധനങ്ങള്‍ നല്‍കുമെന്ന് അപേക്ഷകയ്ക്ക് വാട്ട്‌സ്‌ആപ്പില്‍ സന്ദേശം ലഭിച്ചിരുന്നു. ഇത് പ്രതീക്ഷിച്ചാണ് യുവതി പാഴ്‌സല്‍ തുറന്ന് നോക്കിയത്. എന്നാല്‍ പാഴ്‌സല്‍ തുറന്നപ്പോള്‍ കണ്ടതോ അജ്ഞാത മൃതദേഹവും. പെട്ടിയ്ക്കുള്ളില്‍ ഉണ്ടായിരുന്ന കത്തില്‍ ഒരു കോടി മുപ്പത് ലക്ഷം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും കത്തില്‍ എഴുതിയിരുന്നു.

ഇത് കണ്ട് യുവതിയും കുടുംബവും പരിഭ്രാന്തരായി. ഉടനെ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ സംഭവസ്ഥലത്തേക്ക് പോലീസ് എത്തി . മൃതശരീരം പരിശോധനയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. 45 വയസ്സ് പ്രയം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന് 4-5 ദിവസം പഴക്കമുണ്ടെന്നും പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം നടന്നുവരികയാണ് എന്ന് പോലീസ് പറഞ്ഞു.

TAGS : LATEST NEWS
SUMMARY : The man’s dead body when he opened the parcel at home; And a note demanding Rs

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *