കാണാതായ തിരൂര്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ തിരിച്ചെത്തി

കാണാതായ തിരൂര്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ തിരിച്ചെത്തി

മലപ്പുറം:  മലപ്പുറത്ത് കാണാതായ തിരൂര്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാടു വിട്ടതെന്ന് ഡെപ്യുട്ടി തഹസിൽദാർ പിബി ചാലിബ് പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ ബുധാനാഴ്ച മുതലാണ് തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാരായ പി ബി ചാലിബിനെ കാണാതായത്. വൈകീട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നിൽകിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നാണ് വീട്ടുകാർ തിരൂർ പോലീസിൽ പരാതി നൽകിയത്. കാണാതായതിന് പിന്നാലെ ചാലിബിന്റെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു.

അതേസമയം, ചാലിബിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ ഉഡുപ്പിയില്‍ എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിരുന്നു. ചാലിബിന്റെ മൊബൈല്‍ ഫോണ്‍ ഇന്നലെ പുലര്‍ച്ചെയാണ് ഓണ്‍ ആയത്. പുലര്‍ച്ചെ രണ്ട് മണിക്ക് മൊബൈല്‍ ഫോണ്‍ ഓണ്‍ ആയി. പിന്നീട് രാവിലെ ഏഴ് മണിക്ക് ശേഷവും ഫോണ്‍ ഓണായി. തുടര്‍ന്ന് ഭാര്യ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുകയായിരുന്നു. ഒരു ബസ്സ്റ്റാന്റിലാണുള്ളതെന്നും ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങിയെത്താമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ എവിടെയാണെന്നുള്ളത് വ്യക്തമാക്കിയിരുന്നില്ല.
<BR>
TAGS : MAN MISSING
SUMMARY : The missing Deputy Tehsildar of Tirur has returned

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *