എം.എൽ.എ സ്ഥാനം രാജിവെക്കില്ല, നിലപാട് വീശദീകരിക്കാനായി നിലമ്പൂരിൽ ഞായറാഴ്ച പൊതുസമ്മേളനം വിളിക്കും; പി.വി അൻവർ

എം.എൽ.എ സ്ഥാനം രാജിവെക്കില്ല, നിലപാട് വീശദീകരിക്കാനായി നിലമ്പൂരിൽ ഞായറാഴ്ച പൊതുസമ്മേളനം വിളിക്കും; പി.വി അൻവർ

മലപ്പുറം: എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്നും തന്നെ തിരഞ്ഞെടുത്തത് ജനങ്ങളാണെന്നും പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവക്കില്ലെന്നും പി.വി. അൻവർ. എം.എൽ.എ എന്ന മൂന്നക്ഷരം ജനങ്ങൾ തന്നതാണ്. രാജിവെക്കുമെന്ന പൂതിവെച്ച് ആരും നിൽക്കേണ്ട. മരിച്ചുവീഴും വരെ ഈ ഒന്നേമുക്കാൽ കൊല്ലം ഞാൻ ഉണ്ടെങ്കിൽ ഞാൻ എം.എൽ.എ ആയിട്ടുണ്ടാകുമെന്നും അൻവർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിവാ​ദങ്ങൾക്കിടെ പുതിയ പാർട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു പിവി അൻവറിന്‍റെ വാര്‍ത്താസമ്മേളനം. തന്റെ നിലപാട് വീശദീകരിക്കാനായി ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം നടത്തുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

പാര്‍ലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നും അൻവർ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത്. പാർട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും പി വി അൻവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയിലാണ് അൻവർ വിമർശനങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യമായെന്നും പിണറായി എന്ന സൂര്യൻ കെട്ടുപോയെന്നും പി വി അൻവർ പറഞ്ഞു. അഴിമതിക്കാരനായ എഡിജിപി എം ആർ അജിത്കുമാറിനെ മുഖ്യമന്ത്രി താലത്തിൽ കൊണ്ട് നടക്കുകയാണെന്നും പി വി അൻവർ കുറ്റപ്പെടുത്തിയിരുന്നു.
<BR>
TAGS : PV ANVAR MLA
SUMMARY : MLA post not resign and public meeting will arranged in Nilambur on sunday to explain his stand-PV Anwar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *