ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒമ്പതു ലക്ഷം കവര്‍ന്നു
Representational image// Meta AI

ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒമ്പതു ലക്ഷം കവര്‍ന്നു

ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒമ്പതു ലക്ഷം കവര്‍ന്നതായി ആരോപണം. ബെംഗളൂരുവിൽ ബേക്കറി ഉടമയായ. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി റഫീഖിനെയാണ് കാറിലെത്തിയ നാലംഗസംഘം സംഘം തട്ടിക്കൊണ്ടുപോയത്. പുലർച്ചെ ബെംഗളൂരുവിൽ നിന്ന് കണ്ണൂര്‍ ഏച്ചൂരിൽ ബസിറങ്ങിയപ്പോഴാണ് അക്രമമുണ്ടായത്. മർദിച്ചു അവശനാക്കി പണം കവർന്നതിന് ശേഷം കാപ്പാട് ഉപേക്ഷിച്ചു കടന്നുവെന്നാണ് റഫീഖിന്റെ പരാതി. പണയം വെച്ച സ്വർണം എടുക്കാനായി പലരിൽ നിന്നായി കടംവാങ്ങിയ പണമായിരുന്നു ബാ​ഗിലുണ്ടായിരുന്നതെന്ന് റഫീഖ് പറഞ്ഞു.

രാത്രിയാണ് ബെം​ഗളൂരുവിൽ നിന്ന് നാട്ടിലേക്ക് കയറിയത്. ബസിറങ്ങിയ ഉടനെ തന്നെ കറുത്ത കാർ വന്നു നിർത്തി മൂന്നാലു പേർ വലിച്ച് കാറിലേക്ക് കയറ്റുകയായിരുന്നു. വായ പൊത്തിപ്പിടിച്ചതോടെ ബഹളം വെക്കാനും കഴിഞ്ഞില്ല. തോളിലുണ്ടായിരുന്ന തന്റെ ബാഗ് എടുക്കാൻ ശ്രമിച്ചെങ്കിലും വിട്ടുനൽകാത്തതിനാൽ നാലം​ഗസംഘം വാളെടുക്കാൻ  ഒരുങ്ങുങ്ങി. ഇതോടെ ബാ​ഗ് ഊരി നല്‍കി. അതിൽ 9 ലക്ഷം രൂപയുണ്ടായിരുന്നു. അത് മുഴുവനായും അവ‍ർ തട്ടിയെടുത്തതായും റഫീഖ് പറഞ്ഞു.

നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് റഫീഖ്. അതേസമയം, സംഭവത്തിൽ ചക്കരക്കൽ പോലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്.
<br>
TAGS : ROBBERY | KANNUR
SUMMARY : The owner of the bakery was kidnapped and beaten and robbed of 9 lakhs

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *