വളർത്തുനായയും ​ഗൃഹനാഥനും വീട്ടിലെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

വളർത്തുനായയും ​ഗൃഹനാഥനും വീട്ടിലെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം: പാലോട് – കരുമൺകോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു. വീട്ടിലെ കോമ്പൗണ്ടിൽ കിടന്ന മാരുതി കാർ  ആണ് കത്തിയത്. അജു എന്ന് വിളിക്കുന്ന പുരുഷോത്തമൻ (64) ആണ് മരിച്ചത്. ഒപ്പം വളർത്തുനായയും ഉണ്ടായിരുന്നു.

ചൊവ്വാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് കാർ കത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നി​ഗമനം. മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. .നേരത്തെ പുരുഷോത്തമൻ ഗൾഫിൽ ആയിരുന്നു. പാലോട് കുറച്ച് നാൾ ജീപ് ഓടിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ഭാര്യയുമായി വഴക്കിട്ടിരുന്നു. ഭാര്യ ഇളയമകന്റെ വീട്ടിൽ പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. പാലോട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.
<br>
TAGS : CAR CAUGHT FIRE | DEATH | THIRUVANATHAPURAM
SUMMARY : The pet dog and the owner of the house were burned inside the car of the house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *