നവീൻ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണമില്ല; ഭാര്യയുടെ ഹര്‍ജി തള്ളി

നവീൻ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണമില്ല; ഭാര്യയുടെ ഹര്‍ജി തള്ളി

കണ്ണൂർ : എ ഡി എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണമില്ല. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് തള്ളി. കേസില്‍ സംസ്ഥാന സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു.

വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിന് അപ്പീല്‍ നല്‍കുമെന്ന് മഞ്ജുഷ പ്രതികരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ് അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും വീഴ്ചകളുണ്ടെന്നുമാണ് മഞ്ജുഷയുടെ ആരോപണം. കോടതി നിർദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ അറിയിച്ചിരുന്നു.

കേസ് സി.ബി.ഐ ഏറ്റെടുക്കേണ്ട അസാധാരണ സാഹചര്യമെന്താണെന്ന് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. പ്രതി പി.പി. ദിവ്യയുടെ രാഷ്ട്രീയ സ്വാധീനത്തിലുള്ള ആശങ്കയാണ് ഹരജിക്കാരി പങ്കുവെച്ചത്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവീൻ ബാബുവിന്‍റെ അടിവസ്ത്രത്തിലെ രക്തക്കറ പോലീസ് അവഗണിച്ചതും ഇൻക്വസ്റ്റ് തിടുക്കത്തില്‍ നടത്തിയതും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകള്‍ തമ്മിലെ അന്തരവുമടക്കം ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

TAGS : NAVEEN BABU DEATH
SUMMARY : No CBI probe into Naveen Babu’s death; The petition of the wife was rejected

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *