ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ഫ്ലോറിഡയിലെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ വിമാനത്തിന്റെ ടയറിന് തീപിടിച്ചു. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. അമേരിക്കൻ എയർലൈൻസിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. താമ്പ വിമാനത്താവളത്തില്‍ നിന്നും അരിസോണയിലെ ഫിനിക്സ് നഗരത്തിലേക്ക് പറക്കാനിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ബോയിങ്ങിന്റെ 737-800 വിമാനത്തിന്റെ ടയറാണ് കത്തിയതെന്ന് വിമാനകമ്പനി വക്താവ് അറിയിച്ചു. പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാര്‍ക്കും ആറ് ക്രൂ അംഗങ്ങള്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഇവരെ വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചതായും വിമാനം ടെര്‍മിനലിലേക്ക് അയച്ചതായും അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവ് ആല്‍ഫ്രെഡോ ഗാര്‍ഡുനോ പറഞ്ഞു.

TAGS : AMERICAN AIRLINES | ACCIDENT | AIRPORT
SUMMARY : The plane’s tire burst before take-off

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *