ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. 146 യാത്രക്കാരുമായി മസ്കറ്റില്‍ നിന്നുള്ള വിമാനം ചെന്നൈയിലെത്തി ലാൻഡ് ചെയ്യുന്നതിനിടെയാണ് ടയർ പൊട്ടിത്തെറിച്ചത്.  വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് ചെന്നൈ എയർപോർട്ട് അധികൃതർ വ്യക്തമാക്കി.

വിമാനത്തിൻറെ മടക്കയാത്ര റദ്ദാക്കി. വിമാനം പാർക്ക് ചെയ്തതിന് ശേഷമുള്ള പരിശോധനയിലാണ് ടയറിലെ കേടുപാട് ശ്രദ്ധയില്‍പ്പെട്ടത്. യാത്രക്കാരെ വിവിധ ഹോട്ടലുകളിലായി താമസിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നോ മുംബൈയില്‍ നിന്നോ പുതിയ ടയർ എത്തിക്കാനാണ് ശ്രമം. ഇവിടങ്ങളില്‍ ടയർ ലഭ്യമല്ലെങ്കില്‍ മസ്‌കറ്റില്‍ നിന്നും വിമാനത്തില്‍ കൊണ്ടുവരും.

TAGS : CHENNAI | FLIGHT
SUMMARY : The plane’s tire burst while landing

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *