ഐസ്ക്രീമിനൊപ്പം കിട്ടിയ വിരൽ ഫാക്ടറി ജീവനക്കാരന്റെതെന്ന് പോലീസ്

ഐസ്ക്രീമിനൊപ്പം കിട്ടിയ വിരൽ ഫാക്ടറി ജീവനക്കാരന്റെതെന്ന് പോലീസ്

മുംബൈ: യുവ ഡോക്ടര്‍ക്ക് ബട്ടർസ്‌കോച്ച് കോൺ ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരല്‍ കിട്ടിയ സംഭവത്തില്‍ വഴിത്തിരിവ്. ഓർഡർ ചെയ്ത് എത്തിയ ഐസ്‌ക്രീമിൽ ഉണ്ടായ വിരല്‍ ഫാക്ടറിയിലെ ജീവനക്കാരന്റെതെന്നാണ് പോലീസിന്റെ നിഗമനം. ഐസ്‌ക്രീം നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തിലാണ് വിരല്‍ നഷ്ടപ്പെട്ടതെന്നും ഡോക്ടര്‍ വാങ്ങിയ ഐസ്‌ക്രീം നിര്‍മിച്ച അതേദിവസമാണ് അപകടമുണ്ടായതെന്നും പോലീസ് കണ്ടെത്തി. ഇയാളുടെ രക്തസാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചശേഷമേ തുടർനടപടികളുണ്ടാകൂ. പോലീസ് അറിയിച്ചു.

ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത കോണ്‍ ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരലിന്റെ കഷ്ണം കിട്ടിയെന്ന പരാതിയുമായി മുംബൈ സ്വദേശിയായ യുവ ഡോക്ടറാണ് രം​ഗത്ത് എത്തിയത്. ഡെലിവറി ആപ്പിലൂടെ മൂന്ന് ബട്ടര്‍സ്‌കോച്ച് കോണ്‍ ഐസ്‌ക്രീമുകളായിരുന്നു ഓർഡർ ചെയ്തത്. കഴിച്ച് കൊണ്ടിരുന്ന സമയത്താണ് ശക്തിയായി എന്തോ നാവില്‍ തട്ടിയത്. അത് പുറത്തെടുത്തു നോക്കിയപ്പോൽ കണ്ടത് മനുഷ്യന്റെ രണ്ട് സെന്റീമീറ്ററോളം നീളമുള്ള ഒരു വിരലിന്റെ കഷ്ണമായിരുന്നു. ഉടന്‍ തന്ന വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

<BR>
TAGS : ICE CREAM | MUMBAI POLICE | MAHARASHTA
SUMMARY : The police said that the finger found with the ice cream belongs to the factory employee

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *