ബെംഗളൂരു: കേരള-കർണാടക അന്തസ്സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ കെ.എം.സി.സി. ബെംഗളൂരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദിന്റെ നേതൃത്വത്തിൽ വിരാജ്‌പേട്ട് എം.എൽ.എ. എ.എസ്. പൊന്നണ്ണയ്ക്ക് നിവേദനം നൽകി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസേന പോകുന്ന ചുരംപാത കുണ്ടും കുഴിയും നിറഞ്ഞ് മാസങ്ങളായി തകർന്നു കിടക്കുകയാണ്. പൂർണമായും തകർന്ന രണ്ട് കിലോമീറ്റർ റോഡ് റീ ടാറിങ് ചെയ്യാനും ബാക്കി ഭാഗം അറ്റകുറ്റപ്പണി ചെയ്യാനും അനുമതിയായിട്ടുണ്ടെന്ന് എം.എൽ.എ എഐകെഎംസിസി ഭാരവാഹികളെ അറിയിച്ചു. മന്ത്രി കെ.ജെ. ജോർജും പ്രത്യേക താത്‌പര്യമെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
<br>
TAGS : AIKMCC

Posted inASSOCIATION NEWS
