ചോദ്യം ചോദിച്ചതിന് മറുപടി നൽകിയില്ല; എല്‍കെജി വിദ്യാർഥിക്ക് ക്രൂരമർദനം, അധ്യാപിക അറസ്റ്റില്‍

ചോദ്യം ചോദിച്ചതിന് മറുപടി നൽകിയില്ല; എല്‍കെജി വിദ്യാർഥിക്ക് ക്രൂരമർദനം, അധ്യാപിക അറസ്റ്റില്‍

എറണാകുളം: കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർഥിയായ മൂന്നു വയസുകാരന് അധ്യാപികയുടെ ക്രൂരമർദ്ദനം. ചോദ്യത്തിന് ഉത്തരം പറയാത്തതിന്റെ പേരിൽ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ അധ്യാപികയായ സീതാലക്ഷ്മിയെ പോലീസ് അറസ്റ്റ് ചെയ്തു.

ചോദ്യം ചോദിച്ചപ്പോൾ കുട്ടി മറുപടി നൽകാത്തതിൽ പ്രകോപിതയായ അധ്യാപിക, ചൂരലിന് തല്ലുകയായിരുന്നു. കുട്ടിയുടെ പുറംഭാഗത്ത് മർദ്ദനമേറ്റ പാടുകളുണ്ട്. കുട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ തല്ലിയതിന്റെ പാടുകള്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പോലീസിനെ അറിയിച്ചത്. പിന്നാലെ മാതാപിതാക്കള്‍ പരാതി നല്‍കി. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാര്‍ട്ട് കിഡ് എന്ന സ്ഥാപനത്തിലായിരുന്നു സംഭവം.
<BR>
TAGS : ARRESTED
SUMMARY : The question was not answered; LKG student brutally beaten, teacher arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *