റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) മോണിറ്ററി പോളിസി കമ്മിറ്റി (എം‌പി‌സി) ഇന്ന് റിപ്പോ നിരക്ക് കുറച്ചു. അ‍ഞ്ച് വർഷത്തിനുശേഷം ആദ്യമായാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത്. 6.50 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായാണ് കുറച്ചത്.ഇതോടെ വായ്പാ പലിശ നിരക്ക് കുറയും. അതുവഴി തിരിച്ചടവ് തവണ തുകയിലും മാറ്റം വരും.

കേന്ദ്ര റവന്യു സെക്രട്ടറിയായിരുന്ന സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പണനയ യോഗത്തിലാണ് നിരക്ക് കുറയ്ക്കല്‍ തീരുമാനം. ആറംഗ പണ സമിതി യോഗത്തില്‍ ഗവര്‍ണറടക്കം അഞ്ച് പേരും പുതിയ അംഗങ്ങളാണ്.

TAGS : RBI
SUMMARY : The Reserve Bank has reduced the repo rate

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *