അർജുനായുളള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഈശ്വര്‍ മാല്‍പേയും സംഘവും ഇന്ന് ഷിരൂരിലെത്തും

അർജുനായുളള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഈശ്വര്‍ മാല്‍പേയും സംഘവും ഇന്ന് ഷിരൂരിലെത്തും

അങ്കോല: കർണാടക അങ്കോലയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെയും രണ്ട് കർണാടക സ്വദേശികളേയും കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ദൗത്യ സംഘത്തിനൊപ്പം മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും സംഘവും ഇന്ന് ഷിരൂരിലെത്തും. ഷിരൂരില്‍ ഇന്നും മഴ പെയ്തുകൊണ്ടിരിക്കുകയാണ്. അന്തിമ തീരുമാനം സാഹചര്യം പരിശോധിച്ച ശേഷമായിരിക്കും. രാവിലെ എട്ട് മണിയോടെ തിരച്ചിൽ ആരംഭിക്കാൻ കഴിയുമെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സൈൽ പറഞ്ഞു.

ലോറി ഉണ്ടെന്നു കരുതുന്ന ഗംഗാവലി നദിയുടെ അടിയിലായിരിക്കും പരിശോധന നടത്തുക. തിരച്ചിൽ പുനരാരംഭിക്കുന്ന കാര്യം എം.കെ. രാഘവൻ എം.പി സ്ഥിരീകരിച്ചു. ഇന്നലെ അർജുന്റെ കുടുംബത്തെ സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് അർജുന്‍റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞിരുന്നു. തിരച്ചിൽ എന്ന് പുനരാരംഭിക്കുമെന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്നും ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തിരച്ചിലിന് ഇറങ്ങുമെന്ന് ഈശ്വർ മൽപെ അറിയിച്ചതായും ജിതിൻ പറഞ്ഞിരുന്നു. ജില്ലാ കലക്ടർ, സ്ഥലം എം.എൽ‌.എ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എം.കെ. രാഘവൻ എം.പി കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടുകയും തിരച്ചിൽ പുനരാരംഭിക്കുന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തത്.‌‌

<BR>
TAGS : SHIROOR LANDSLIDE | ARJUN RESCUE
SUMMARY :  The search for Arjun will resume today; Ishwar Malpey and his team will reach Shirur today.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *