ദക്ഷിണേന്ത്യൻ ശാസ്ത്ര നാടകോത്സവത്തിന് ബെംഗളൂരുവില്‍ ഇന്ന് തുടക്കം

ദക്ഷിണേന്ത്യൻ ശാസ്ത്ര നാടകോത്സവത്തിന് ബെംഗളൂരുവില്‍ ഇന്ന് തുടക്കം

ബെംഗളൂരു: കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്ര നാടകോത്സവത്തിന് ഇന്ന് തുടക്കമാകും.

എം.ജി റോഡ് കസ്തൂർബ റോഡിലെ വിശ്വേശരയ്യ ഇൻഡസ്ട്രിയൽ ടെക്നോളജിക്കൽ മ്യൂസിയത്തിൽ രാവിലെ 9.30ന് കവിയും നാടക രചയിതാവുമായ ഡോ. എച്ച്. എസ്. ശിവപ്രകാശ് ഉദ്ഘാടനം ചെയ്യും. നടി പ്രിയങ്ക ഉപേന്ദ്ര മുഖ്യാതിഥിയാകും. നാടകോത്സവത്തിൽ 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടകങ്ങൾ മത്സരത്തിനെത്തും. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന നാടകങ്ങൾ ഡിസംബറിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ ശാസ്ത്ര നാടകോത്സവത്തിലേക്ക് തിരഞ്ഞെടുക്കും.
<br>
TAGS : DRAMA | ART AND CULTURE
SUMMARY : The Southern Indian Science Drama Festival has started today in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *