കഴിഞ്ഞവർഷം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു

കഴിഞ്ഞവർഷം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞവർഷം ഡിസംബറിൽ മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ അനാച്ഛാദനം ചെയ്ത 35 അടി ഉയരമുള്ള ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ തകർന്നുവീണു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സിന്ധുദുർഗ് ജില്ലയിലെ മാൾവാനിലുള്ള രാജ്കോട്ട് കോട്ടയിലെ പ്രതിമയാണ് തകർന്നു വീണത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് നാവികസേനാ ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്ന് കോട്ടയിൽ നടന്ന ആഘോഷ പരിപാടികളിലും പ്രധാന മന്ത്രി പങ്കിടുത്തിരുന്നു.

പ്രതിമ തകര്‍ന്നതിന് പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാശനഷ്ടങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിമ തകർന്നുവീഴാനുള്ള കാരണം എന്താണെന്ന് വിദഗ്ദ്ധർ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ജില്ലയിൽ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
<BR>
TAGS : MAHARASHTRA
SUMMARY : The statue of Chhatrapati Shivaji, which was unveiled by the Prime Minister last year, collapsed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *