നീറ്റ് പരീക്ഷ തീയതി മാറ്റണമെന്ന ഹർജി സുപ്രീം കോടതി തള്ളി

നീറ്റ് പരീക്ഷ തീയതി മാറ്റണമെന്ന ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ഓഗസ്റ്റ് 11-ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷാ തീയതി മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. അനുവദിച്ചിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാന്‍ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടായതിനാല്‍ നിലവിലെ തീയതിയില്‍ നിന്ന് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി തള്ളിയത്. 5 വിദ്യാര്‍ഥികളുടെ നിര്‍ദേശപ്രകാരം രണ്ടുലക്ഷംപേരുടെ ഭാവി അപകടത്തിലാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെയാണ് പരാതിക്കാർക്കായി ഹാജരായത്. നിരവധി വിദ്യാർഥികൾക്ക് തീർത്തും അസൗകര്യമുള്ള സ്ഥലങ്ങളാണ് പരീക്ഷ കേന്ദ്രങ്ങളായി നൽകിയതെന്ന് ഹർജിയിൽ ചൂണ്ടി കാട്ടിയിരുന്നു. ജൂണ്‍ 23-നായിരുന്നു ആദ്യം നീറ്റ് പിജി നടത്താനിരുന്നത്. എൻടിഎയുടെ കീഴില്‍ നടന്ന പരീക്ഷകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ വിവാദങ്ങളെ തുടർന്ന് പരീക്ഷ നീട്ടിവെയ്ക്കുയായിരുന്നു.
<br>
TAGS : NEET EXAM | SUPREME COURT
SUMMARY : The Supreme Court rejected the plea to change the NEET exam date

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *