കേണിച്ചിറയില്‍ ഭീതി പരത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി

കേണിച്ചിറയില്‍ ഭീതി പരത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി

കൽപ്പറ്റ: വയനാട് കേണിച്ചിറയിൽ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി വിതച്ച കടുവ കൂട്ടില്‍. താഴെ കിഴക്കേല്‍ സാബു എന്നയാളുടെ വീട്ടുപറമ്പില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഒരു ഗ്രാമത്തെയാകെ ഭീതിയിലാഴ്ത്തിയ കടുവ അകപ്പെട്ടത്. പശുക്കളെ കൊന്ന വീട്ടിലെ തൊഴുത്തില്‍ രാത്രിയോടെ കടുവ വീണ്ടുമെത്തുകയായിരുന്നു. കടുവയുടെ മുൻവശത്തെ പല്ല് കൊഴിഞ്ഞ നിലയിലാണ്. വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള തോൽപ്പെട്ടി 17 എന്ന 10 വയസുള്ള ആൺ കടുവയാണ് ഇന്നലെ കൂട്ടിലത്. കൂട്ടിൽ കുടുങ്ങാതിരുന്ന കടുവയെ നിരവധി തവണ നാട്ടുകാർ കണ്ടതോടെ വനം വകുപ്പിനെതിരെ നാട്ടുകാരിൽ നിന്ന് വലിയ തരത്തിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.

കടുവയെ ഉടന്‍ വനംവകുപ്പ് കുപ്പാടിയിലേക്ക് മാറ്റുമെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. കടുവ കൂട്ടിലായത് നാട്ടുകാര്‍ക്ക് ആശ്വാസമാകുകയാണ്. കടുവ വീടിന്റെ തൊഴുത്തിലെത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തെത്തിയിരുന്നു.

<Br>
TAGS : WAYANAD | TIGER
SUMMARY : The tiger that spread terror in Kenichira was trapped in a cage set up by the forest department

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *