ആസിഫ് അലി നായകനായിയെത്തുന്ന ‘ലെവല്‍ ക്രോസിന്റെ’ ട്രെയിലർ പുറത്ത്

ആസിഫ് അലി നായകനായിയെത്തുന്ന ‘ലെവല്‍ ക്രോസിന്റെ’ ട്രെയിലർ പുറത്ത്

സംവിധായകൻ ജീത്തു ജോസഫ്‌ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ലെവല്‍ ക്രോസിന്റെ’ ട്രെയിലർ പുറത്ത്. ആസിഫ് അലി, ഷറഫുദ്ദീൻ, അമല പോള്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലെത്തും. നവാഗതനായ അർഫാസ് അയൂബാണ് ലെവല്‍ ക്രോസിന്റെ സംവിധായകൻ.

ഒരു മിസ്റ്ററി ത്രില്ലറാണ് ലെവല്‍ ക്രോസ്. ചിത്രത്തിന്റെ ട്രെയിലർ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ആസിഫിന്റെ കരിയറിലെ മറ്റൊരു ബെസ്റ്റ് പെർഫോമൻസ് ആയിരിക്കും ഈ ചിത്രത്തിലേത്. ചിത്രത്തിലെ ഗാനവും ഫസ്റ്റ് ലുക്കും ടീസറും നേരത്തെ പുറത്തിറങ്ങിയിരുന്നു.

അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേശ് പിള്ളയാണ് സിനിമ നിർമ്മിക്കുന്നത്. ദുല്‍ഖർ സല്‍മാന്റെ വേഫെയറർ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. അർഫാസ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ആഡം അയൂബാണ്.

TAGS : FILM | ENTERTAINMENT | ASIF ALI
SUMMARY : The trailer of Asif Ali’s ‘Level Cross’ is out

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *