കോട്ടയം: അയ്യപ്പഭക്തർ സഞ്ചരിച്ച സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് പതിനഞ്ച് പേർക്ക് പരുക്കേറ്റു. കോരുത്തോട് കോസടിക്ക് സമീപം ഞായറാഴ്ച പുലർച്ചേയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട വാഹനം റോഡിൽതന്നെ മറിയുകയായിരുന്നു. തമിഴ്നാട് ഈറോഡ് മാവിട്ടം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.വാഹനത്തിൽ 17 തീർത്ഥാടകരാണ് ഉണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല.
<BR>
TAGS : ACCIDENT
SUMMARY : The vehicle in which the Ayyappa devotees were traveling met with an accident; Five people were injured

Posted inKERALA LATEST NEWS
