യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ബെംഗളൂരു : മൈസൂരു ജില്ലയിലെ സരഗൂർ താലൂക്കിൽ 23-കാരനെ കാട്ടാന ചവിട്ടിക്കൊന്നു. ഹുച്ചനായകയുടെ മകൻ അവിനാശ് ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ആറോടെ ബന്ദിപ്പുർ കടുവ സംരക്ഷണകേന്ദ്രത്തിന്റെ പരിധിയിലാണ് സംഭവം വയലിൽ കൃഷിയിടത്തിൽ മോട്ടോർ അടിക്കാൻ പോയപ്പോഴാണ് സംഭവം. അവിടെ വിഹരിച്ചിരുന്ന മൂന്ന് ആനകളിൽ ഒന്ന് അവിനാശിനെ ആക്രമിക്കുകയായിരുന്നു.

വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പ്രദേശത്ത് വന്യമൃഗ അക്രമണം വർധിച്ചുവരുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. മരിച്ചയാളുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരമായി 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
<br>
TAGS : ELEPHANT ATTACK | MYSURU
SUMMARY : The young man was kicked to death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *