പ്രസവത്തെ തുടര്‍ന്ന് യുവതിയും നവജാത ശിശുവും മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കള്‍

പ്രസവത്തെ തുടര്‍ന്ന് യുവതിയും നവജാത ശിശുവും മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കള്‍

കാസറഗോഡ്: പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ചു. സംഭവത്തില്‍ പത്മ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി കുടുംബം. പത്മ ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവ് ആരോപണം ഉയരുന്നത്. ഗർഭിണിയായത് മുതല്‍ ചേറ്റുക്കുണ്ട് സ്വദേശിനി ദീപ കാസറഗോഡ് പത്മ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്.

ചികിത്സക്കിടെ ആരോഗ്യനില വഷളായതോടെ യുവതിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. എന്നാല്‍ പ്രസവത്തിലെ അപകട സാധ്യത ഡോക്ടർ പറഞ്ഞില്ലെന്നും കുട്ടി മരിച്ച വിവരം അധികൃതർ മറച്ചുവെച്ചുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

ആരോഗ്യമന്ത്രിയ്ക്കും, മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പെടെ യുവതിയുടെ കുടുംബം പരാതി നല്‍കി. മറ്റ് ആരോഗ്യപ്രശ്നങ്ങളാണ് യുവതിയുടെ മരണ കാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം.

TAGS : KASARAGOD
SUMMARY : The young woman and the newborn child died in childbirth; Relatives say the treatment is bad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *