നാടക -സിനിമാ നടന്‍ എ.പി. ഉമ്മര്‍ അന്തരിച്ചു

നാടക -സിനിമാ നടന്‍ എ.പി. ഉമ്മര്‍ അന്തരിച്ചു

കോഴിക്കോട്: നാടക-സിനിമാ നടന്‍ എ.പി. ഉമ്മര്‍(89) അന്തരിച്ചു. വെള്ളിപറമ്പ് ആറേരണ്ടിലെ ‘ശാരദാസ്’ വീട്ടിലായിരുന്നു അന്ത്യം. നാടകസംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. പാട്ടുകാരനായിവന്ന് പിന്നീട് അരങ്ങിലെത്തിയ നടനാണ് ഉമ്മര്‍.

‘അന്യരുടെ ഭൂമി’യിലൂടെ സിനിമാരംഗത്തെത്തിയ ഉമ്മറിന്റെ ശ്രദ്ധേയമായ കഥാപാത്രം ‘ഒരു വടക്കന്‍ വീരഗാഥ’യിലെ കൊല്ലന്റേതാണ്. അമ്പതോളം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. 2021-ല്‍ ആഹ്വാന്‍ സെബാസ്റ്റിയന്‍ പുരസ്‌കാരം നേടി.

ഭാര്യ: പരേതയായ നടി കോഴിക്കോട് ശാരദ. മക്കള്‍: ഉമദ, സജീവ് (സലീം-സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍, അരീക്കോട് താലൂക്ക് ആശുപത്രി, മലപ്പുറം), രജിത (നഴ്‌സിങ് അസിസ്റ്റന്റ്, ഹോമിയോ ആശുപത്രി, പെരിന്തല്‍മണ്ണ), അബ്ദുള്‍ അസീസ് (ശ്രീജിത്ത്-ഒമാന്‍).

TAGS : LATEST NEWS
SUMMARY : Theatre and film actor A.P. Ummer passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *