നാടക നടൻ എം. സി കട്ടപ്പന അന്തരിച്ചു

നാടക നടൻ എം. സി കട്ടപ്പന അന്തരിച്ചു

നാടക നടൻ എം.സി കട്ടപ്പന എന്നറിയപ്പെടുന്ന എം. സി. ചാക്കോ(75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1977-ൽ ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്സിന്റെ പുണ്യതീർത്ഥം തേടി എന്ന പ്രൊഫഷണൽ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.

മുപ്പതോളം പ്രൊഫഷണൽ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളിൽ എം. സി കട്ടപ്പന അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിലും സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കാഴ്ച, പളുങ്ക്, നായകൻ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 2007-ൽ കൊല്ലം അരീനയുടെ ആരും കൊതിക്കുന്നമണ്ണ് എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു.

2014-ൽ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്കാരവും ലഭിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് കട്ടപ്പന സെന്റ് ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ നടക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *