മഅദനിയുടെ വീട്ടില്‍ മോഷണം; ഹോം നഴ്‌സ്‌ അറസ്‌റ്റില്‍

മഅദനിയുടെ വീട്ടില്‍ മോഷണം; ഹോം നഴ്‌സ്‌ അറസ്‌റ്റില്‍

കൊച്ചി: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കലൂര്‍ ദേശാഭിമാനി റോഡിലെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണവും 7500 രൂപയും മോഷ്ടിച്ച കേസില്‍ സഹായിയെ എളമക്കര പോലീസ് അറസ്റ്റ്‌ചെയ്തു. വീട്ടില്‍ കഴിയുന്ന മഅ്ദനിയുടെ പിതാവിനെ ശുശ്രൂഷിക്കുന്ന പാറശാല ധനുവച്ചപുരം കൊറ്റമം ഷഹാന മന്‍സിലില്‍ റംഷാദ് (23) ആണ് കുടുങ്ങിയത്.

ഇയാള്‍ക്കെതിരെ തിരുവനന്തപുരത്ത് 35 കേസുണ്ട്. കഴിഞ്ഞ ദിവസം ആഭരണങ്ങള്‍ കാണാതായതിനെ തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ മലദ്വാരത്തില്‍ ഒളിപ്പിച്ച രണ്ട് പവന്റെ കൈച്ചെയിന്‍ കണ്ടെടുത്തു. അവശേഷിക്കുന്നതില്‍ കുറേ സ്വര്‍ണം വില്‍ക്കാനായി കൂട്ടുകാരനെ ഏല്‍പ്പിച്ചെന്നും വെളിപ്പെടുത്തി. കൂട്ടുകാരനായി തിരച്ചില്‍ നടത്തി വരികയാണ്.

TAGS : ABDHUL NASAR MAHDANI | THEFT
SUMMARY : Theft at Madani’s house; Home nurse under arrest

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *