ബെംഗളൂരുവില്‍ മലയാളിയുടെ മൊബൈൽ കടയിൽ മോഷണം

ബെംഗളൂരുവില്‍ മലയാളിയുടെ മൊബൈൽ കടയിൽ മോഷണം

ബെംഗളൂരു : ശിവജിനഗര്‍ ബസ് സ്റ്റേഷന് സമീപത്തുള്ള മലയാളി ഉടമസ്ഥതയിലുള്ള മൊബൈൽ കടയിൽ മോഷണം. മലപ്പുറം തിരൂർ സ്വദേശി മുർഷിദ്, സഹോദരൻ മനാഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വിശ്വാസ് കമ്യൂണിക്കേഷൻസിലാണ് മോഷണം നടന്നത്. 55 സ്മാർട്ട് ഫോണുകളും രണ്ടുലക്ഷം രൂപയും നഷ്ടപ്പെട്ടതായി കടയുടമ ശിവാജി നഗര്‍ പോലീസില്‍ പരാതി നല്‍കി.

ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ കടയിലെ സിസിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുഖം മൂടി ധരിച്ച് രണ്ടു പേർ കടയുടെ അടുത്തെത്തുന്ന ദൃശ്യവും കടയുടെ പിറക് വശത്തു നിന്നും ഷട്ടർ കുത്തിതുറന്ന് അകത്തേക്ക് കയറുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ കേസെടുത്ത ശിവജിനഗർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<br>
TAGS : THEFT
SUMMARY : Theft at Malayali’s mobile shop in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *