പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം; 13 പവൻ സ്വര്‍ണ്ണം കവര്‍ന്നു

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം; 13 പവൻ സ്വര്‍ണ്ണം കവര്‍ന്നു

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണ്ണമാണ് മോഷണം പോയത്. ക്ഷേത്രകവാടം നിർമിക്കാനായി സംഭാവന ലഭിച്ച സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. ഇന്നലെയായിരുന്നു സ്വർണ്ണം നഷ്ടപെട്ട വിവരം അറിയുന്നത്.

ലോക്കറിലെ കണക്കെടുപ്പിനിടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. അർധ സൈനീക വിഭാഗങ്ങളുടെ സുരക്ഷയിലുള്ള ക്ഷേത്രത്തിലാണ് മോഷണം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

TAGS : LATEST NEWS
SUMMARY : Theft at Padmanabha Swamy temple; 13 gold pieces stolen

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *