നടി ശ്രീയാ രമേശിന്റെ വീട്ടില്‍ മോഷണ ശ്രമം

നടി ശ്രീയാ രമേശിന്റെ വീട്ടില്‍ മോഷണ ശ്രമം

തിരുവനന്തപുരം: നടി ശ്രീയാ രമേശിന്റെ വീട്ടില്‍ മോഷണ ശ്രമം. കവടിയാർ കുറവൻകോണത്തെ ഗാന്ധിസ്മാരകനഗറിലെ വീട്ടിലാണ് മോഷ്ടാവ് എത്തിയത്. പൂട്ട് തകർത്ത് വീട്ടില്‍ കയറുന്ന മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. അതേസമയം വീടിനകത്ത് കയറിയെങ്കിലും സ്വർണവും പണവും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാർ അറിയിച്ചു.

കൂടാതെ സമീപത്തെ മൂന്ന് വീടുകളിലും മോഷണ ശ്രമം നടന്നു. മോഷ്ടാവ് ബൈക്കിലാണ് വന്നത്. സംഭവത്തില്‍ കുറവൻകോണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

TAGS : THEFT | ACTRES | HOUSE | SHREYA RAMESH
SUMMARY : Theft attempt at actress Shreya Ramesh’s house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *