തേങ്കുറുശ്ശി ദുരഭിമാനക്കൊല: ശിക്ഷ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി

തേങ്കുറുശ്ശി ദുരഭിമാനക്കൊല: ശിക്ഷ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി

പാലക്കാട്‌: കേരളക്കരയെ ഞെട്ടിച്ച പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാവിധി ഒക്ടോബര്‍ 28 തിങ്കളാഴ്ച. വധശിക്ഷ വേണമെന്നാണ് പ്രൊസിക്യൂഷന്റെ വാദം. ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികളുടെ പ്രതികരണം. 2020 ക്രിസ്മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം.

ഇതര ജാതിയില്‍ നിന്ന് ഹരിത എന്ന യുവതിയെ പ്രണയിച്ച്‌ വിവാഹം കഴിച്ച 27 കാരനായ അനീഷ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കേസില്‍ അനീഷ് എന്ന അപ്പുവിന്റെ ഭാര്യാ പിതാവ് പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് കുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക റാവു ഇന്നലെ വ്യക്തമാക്കിയിരുന്നു.

അനീഷ് സാമ്പത്തികവും ജാതീയവുമായി ഉയർന്ന കുടുംബത്തിലെ ഹരിതയെ വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി അനിലാണ് ഹാജരായത്.

TAGS : THENKURUSSI MURDER CASE | KERALA
SUMMARY : Thenkurussi honor killing: Sentencing adjourned to Monday

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *