സംഗീത സംവിധായകൻ രവീന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിയ ‘തേനും വയമ്പും’ ഇന്ന്

സംഗീത സംവിധായകൻ രവീന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിയ ‘തേനും വയമ്പും’ ഇന്ന്

ബെംഗളൂരു: ഈണങ്ങള്‍ കൊണ്ട് മലയാള ചലച്ചിത്ര സംഗീതത്തെ ഭാവ സമ്പന്നമാക്കിയ സംഗീത സംവിധായകൻ രവീന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള സംഗീത സന്ധ്യ ഇന്ന് വൈകീട്ട് 5.30 മുതല്‍   ഇന്ദിരാനഗറിലെ ഇ.സി.എ. ഓഡിറ്റോറിയത്തിൽ നടക്കും.

ബാംഗ്ലൂർ മ്യൂസിക് കഫെയും ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും സംയുക്തമായാണ് തേനും വയമ്പും-രണ്ട്’ എന്ന പേരിലുള്ള സംഗീതവിരുന്ന് ഒരുക്കുന്നത്. പിന്നണിഗായകരായ സുദീപ് കുമാർ, കെ.കെ. നിഷാദ്, സംഗീത ശ്രീകാന്ത്, റിയാലിറ്റിഷോ താരങ്ങളായ ആതിര വിജിത്ത്, ബാംഗ്ലൂർ മ്യൂസിക് കഫെയിലെ കൃഷ്ണകുമാർ, ജിജോ എന്നിവരിലൂടെ ബെംഗളൂരു മലയാളികള്‍ക്ക് രവീന്ദ്ര ഗാനങ്ങൾ വീണ്ടും അനുഭവവേദ്യമാകും.

രവീന്ദ്രന്റെ ഭാര്യ ശോഭാ രവീന്ദ്രൻ മുഖ്യാതിഥിയാകും. കന്നഡ സിനിമാ പിന്നണി ഗായകനും മലയാളിയുമായ രമേഷ് ചന്ദ്ര അതിഥി ഗായകനായി എത്തുമെന്ന് പ്രോഗ്രാം ഡയറക്ടറും ബാംഗ്ലൂർ മ്യൂസിക് കഫെയുടെ സ്ഥാപകനുമായ എ.ആർ. ജോസ് അറിയിച്ചു. 12 അംഗ ഓർക്കസ്ട്ര സംഘമാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്.

രവീന്ദ്രന്റെ ആഗ്രഹപ്രകാരം പാലക്കാട് കോങ്ങാട് ‘ആനന്ദഭവനം’ എന്ന പേരിൽ തയ്യാറാവുന്ന സീനിയർ സിറ്റിസൺഹോമിന്റെ വിശദാംശങ്ങൾ അടങ്ങിയ ബ്രോഷർ ചടങ്ങിൽ പ്രകാശനം ചെയ്യും. പാസുകൾക്കും മറ്റു വിവരങ്ങൾക്കും: 9342818018, 9845771735, 9845234576

<BR>
TAGS : ART AND CULTURE,
SUMMARY : ‘Thenum Vayambum’, composed of songs by music director Raveendran, is out today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *