ഒമ്പത് ജില്ലകളിൽ ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; കടലാക്രമണം ഉണ്ടായേക്കും

ഒമ്പത് ജില്ലകളിൽ ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; കടലാക്രമണം ഉണ്ടായേക്കും

തിരുവനന്തപുരം: കേരളത്തിന്‍റെ തീരപ്രദേശങ്ങളിൽ ചൊവ്വാഴ്ച കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ-കാസറഗോഡ്​ (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെ, കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെ), കൊല്ലം (ആലപ്പാട്​ മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകരവരെ), മലപ്പുറം (കടലുണ്ടിനഗരം മുതൽ പാലപ്പെട്ടിവരെ) തീരങ്ങളിൽ 0.3 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യതയുണ്ട്.

ഇന്ന് രാവിലെ 11.30 വരെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൂവാര്‍ വരെ),തീരങ്ങളില്‍ 0.6 മുതല്‍ 0.6 മീറ്റര്‍ വരെയും ; ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടിവരെ), ത്യശ്ശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ)എറണാകുളം (മുനമ്പം fh മുതല്‍ മറുവക്കാട് വരെ) തീരങ്ങളില്‍ 8:30 മുതല്‍ 11 30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിൻ്റെ ഭാഗമായി 0.3 മുതല്‍ 0.6 ഉയര്‍ന്ന തിരമാലകള്‍കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
<BR>
TAGS : SEA EROSION
SUMMARY : There is a possibility of black sea phenomenon in nine districts today; sea erosion may occur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *