എം.ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല

എം.ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല

കോഴിക്കോട്:  എം ടി വാസുദേവൻനായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ മുതൽ മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ട്. ഇത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും നില ഇപ്പോഴും ​ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

ശ്വാസതടസത്തെ തുടർന്ന് അദ്ദേഹത്തെ 15ന് രാത്രിയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ചെറിയ തോതിൽ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആരോഗ്യനില ഗുരുതരമായത്. നിലവിൽ ഐസിയുവിലാണ്‌. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. ഭാര്യ കലാമണ്ഡലം സരസ്വതി, മകള്‍ അശ്വതി ശ്രീകാന്ത്, മരുമകന്‍ ശ്രീകാന്ത് എന്നിവരുള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഒപ്പമുണ്ട്. രാഷ്ട്രീയ-സാംസ്‌കാരിക-സാഹിത്യ-ചലച്ചിത്ര മേഖലകളിലെ ഒട്ടേറെപ്പേര്‍ ആശുപത്രിയിലെത്തിയിരുന്നു.
<BR>
TAGS : MT VASUDEVAN NAIR
SUMMARY : There is no change in MT’s health condition.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *