വെറുപ്പിനെതിരെ സ്നേഹം പ്രതിഷ്ഠിക്കുക- കെ.ആർ.കിഷോർ

വെറുപ്പിനെതിരെ സ്നേഹം പ്രതിഷ്ഠിക്കുക- കെ.ആർ.കിഷോർ

ബെംഗളൂരു: വെറുപ്പും വിദ്വേഷവും തീവ്രവർഗ്ഗീയതയും നുണയും പ്രചരിപ്പിച്ചു മതങ്ങളെയും വംശീയസ്വത്വങ്ങളെയും തമ്മിലടിപ്പിച്ചു സാമൂഹിക ഊർജ്ജത്തെശിഥിലമാക്കി ദുർബ്ബലപ്പെടുത്തുന്നതിനെതിരെ പൗരസമൂഹം ജാഗരൂഗരാവണമെന്നും, സ്നേഹസാഹോദര്യ സഹാനുഭൂതിയിലധിഷ്ഠിതമായ മാനവികതയുടെ പ്രചാരകരായി ഓരോവ്യക്തിയും മാറണമെന്നും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ. ആർ. കിഷോർ പറഞ്ഞു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസചർച്ചയിൽ വർത്തമാനകാല സമൂഹവും പ്രതിരോധവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപകമാവുന്ന നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്താൻ പരിജ്ഞാനവും പരിശീലനവും ആർജ്ജിക്കണമെന്നും പ്രതിരോധം ശക്തമാക്കാൻ അതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസോസിയേഷൻ പ്രസിഡൻ്റ് പി. മോഹൻദാസ് അധ്യക്ഷനായി, സാംസ്‌കാരിക പ്രവർത്തകൻ സുദേവൻ പുത്തഞ്ചിറ സെമിനാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ ബി.എസ്.ഉണ്ണികൃഷ്ണൻ, ശാന്തകുമാർ എലപ്പുള്ളി, ടി. എം.ശ്രീധരൻ, തങ്കച്ചൻ പന്തളം, ആർ.വി.ആചാരി,സി. കുഞ്ഞപ്പൻ, പൊന്നമ്മ ദാസ്, സി. ജേക്കബ്, രവി കുമാർ തിരുമല എന്നിവർ സംസാരിച്ചു. സെക്രട്ടറി  പ്രദീപ്‌. പി. പി  നന്ദി പറഞ്ഞു.
<BR>
TAGS : THIPPASANDRA FRIENDS ASSOCIATION
SUMMARY :

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *