ബോർഡർ – ഗവാസ്‌കർ ട്രോഫി; മൂന്നാം ദിനം ഇന്ത്യക്ക് നിർണായകം

ബോർഡർ – ഗവാസ്‌കർ ട്രോഫി; മൂന്നാം ദിനം ഇന്ത്യക്ക് നിർണായകം

പെർത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം നിര്‍ണ്ണായകം. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് പോവാതെ 172 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 218 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. യശ്വസി ജയ്‌സ്വാളും (90) കെ എല്‍ രാഹുലും (62) പുറത്താവാതെ ക്രീസില്‍ തുടരുകയാണ്. മൂന്നാം ദിനം ഈ കൂട്ടുകെട്ട് എത്ര നേരം മുന്നോട്ട് പോകുമെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. പെര്‍ത്ത് പിച്ച് ഇപ്പോള്‍ ബാറ്റിങ്ങിന് കൂടുതല്‍ പിന്തുണ നല്‍കുന്നുണ്ട്.

ഇത് മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. 400ന് മുകളിലേക്കുള്ള വിജയലക്ഷ്യമാവും ഇന്ത്യ ലക്ഷ്യമിടുക. ആദ്യ ഇന്നിങ്‌സിലെ പിഴവില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് നന്നായി ബാറ്റ് ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കുമെന്ന് തന്നെ കരുതാം. വിരാട് കോലി, റിഷഭ് പന്ത്, ദ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ക്കെല്ലാം കൈയടി നേടാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരുടെ ന്യൂബോളിലെ പ്രകടനം നിര്‍ണ്ണായകമാവും.

TAGS: SPORTS | CRICKET
SUMMARY: Third day crucial for India in Perth against SA

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *