ഇൻഷുറൻസ് ഓഫീസിലെ തീപിടിത്തം: കൊലപാതകമെന്ന് സ്ഥിരീകരിച്ച്‌ പോലീസ്

ഇൻഷുറൻസ് ഓഫീസിലെ തീപിടിത്തം: കൊലപാതകമെന്ന് സ്ഥിരീകരിച്ച്‌ പോലീസ്

തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫിസില്‍ തീപിടിത്തത്തില്‍ രണ്ടുപേർ മരിച്ച സംഭവം കൊലപാതകമെന്ന് നിഗമനം. ഇവിടത്തെ ജീവനക്കാരി വൈഷ്ണയെ രണ്ടാം ഭർത്താവ് പെട്രോളോ മണ്ണെണ്ണയോ ഒഴിച്ച്‌ കൊന്നെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. ഇന്ധനം കൊണ്ടുവന്ന കുപ്പി കണ്ടെത്തി. രണ്ടാം ഭർത്താവ് ബിനുകുമാറിനെ ഇന്നലെ രാവിലെ മുതല്‍ കാണാനില്ല. കത്തിക്കരിഞ്ഞ മൃതദേഹം ബിനുവിന്റേതാണോ എന്ന് പരിശോധിക്കും.

ഡിഎൻഎ പരിശോധന നടത്തിയാല്‍ മാത്രമേ വ്യക്തതയുണ്ടാവുമെന്നും എന്ന് പോലീസ് അറിയിച്ചു. വിരലടയാളവും ഇവിടെനിന്ന് ശേഖരിച്ചിട്ടുണ്ട്. പാപ്പനംകോട് ന്യൂ ഇന്ത്യാ അഷ്വറൻസ് ഓഫിസിലാണ് ചൊവ്വാഴ്ച ഉച്ചക്ക് തീപിടത്തമുണ്ടാകുന്നത്. രാവിലെ ഒരാള്‍ സ്ഥാപനത്തിലെത്തി ബഹളം സൃഷ്ടിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മൃതദേഹങ്ങള്‍ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്.

രണ്ടുപേർ മാത്രമാണ് സംഭവസമയം ഉണ്ടായിരുന്നത്. സ്ഥാപനം പൂർണമായും കത്തിനശിച്ചിട്ടുണ്ട്. സമീപത്തെ കടകളിലേക്ക് തീ പടരാത്തത് നാശനഷ്ടങ്ങളുടെ തീവ്രത കുറച്ചു. ഓഫിസിലേക്ക് പോകാൻ ചെറിയ കോണിപ്പടി മാത്രമാണുള്ളത്. ഓഫിസിലെ എ.സി പൊട്ടിത്തെറിച്ചിട്ടുണ്ട്. ഇൻഷുറൻസ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുകയായിരുന്നു വൈഷ്ണ.

TAGS: THIRUVANATHAPURAM | FlRE
SUMMARY: Fire in insurance office: Police confirmed as murder

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *