തിരുവനന്തപുരത്ത് കൂട്ടക്കൊല; 2 മണിക്കൂറിനിടെ കാമുകിയേയും സഹോദരനേയും ഉള്‍പ്പെടെ അഞ്ചുപേരെ യുവാവ് കൊലപ്പെടുത്തി
▪️ പ്രതി അഫാൻ

തിരുവനന്തപുരത്ത് കൂട്ടക്കൊല; 2 മണിക്കൂറിനിടെ കാമുകിയേയും സഹോദരനേയും ഉള്‍പ്പെടെ അഞ്ചുപേരെ യുവാവ് കൊലപ്പെടുത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് 5 പേരെ കൊലപ്പെടുത്തി 23കാരൻ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വെഞ്ഞാറമ്മൂട് പേരുമല സ്വദേശി അഫാന്‍ (23) ആണ് ക്രൂരകൃത്യം ചെയ്തത്. 5 മരണം പോലീസ് സ്ഥിരീകരിച്ചു. ഒരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

2 മണിക്കൂറിനിടെ 3 വീടുകളിലായി 6 പേരെ വെട്ടിയെന്നാണു യുവാവിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിക്കുകയാണെന്നു പോലീസ് പറഞ്ഞു. വെട്ടിയ ശേഷം വീട്ടിലെ ഗ്യാസ് പ്രതി തുറന്നു വിട്ടു. യുവാവ് പറ‍ഞ്ഞ സ്ഥലങ്ങളിലേക്ക് പോലീസ് എത്തിയിട്ടുണ്ട്.

പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടിൽ യുവാവിന്റെ മുത്തശ്ശി സൽമാബീവി(88) യുടെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്‌സാനെയും സുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മാതാവ് ഷെമി ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്

എസ്.എൻ. പുരം ചുള്ളാളത്ത് സുഹൃത്തിന്റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
<br>
TAGS : MURDER | THIRUVANATHAPURAM
SUMMARY : Thiruvananthapuram massacre: A young man killed five people, including his girlfriend and brother, in a span of 2 hours.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *