നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; പുറത്തറിഞ്ഞത് യുവതി അമിത രക്തസ്രാവത്തിന് ചികിത്സക്കെത്തിയപ്പോള്‍

നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; പുറത്തറിഞ്ഞത് യുവതി അമിത രക്തസ്രാവത്തിന് ചികിത്സക്കെത്തിയപ്പോള്‍

തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശിനി അമൃതയാണ് പൂർണ്ണ വളർച്ചയെത്താത്ത കുട്ടിയെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്. പൂര്‍ണവളര്‍ച്ചയെത്താത്ത പെണ്‍കുട്ടിയുടെ മൃതദേഹമാണ് വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

പോത്തൻകോട് വാവരയമ്പലത്ത് കന്നുകാലികള്‍ക്കായി വളർത്തുന്ന തീറ്റപ്പുല്‍ കൃഷിയിടത്തില്‍ കുഴിച്ചിട്ട് നിലയിലായിരുന്നു മൃതദേഹം. പ്രസവശേഷം അമിത രക്തസ്രാവത്തെ തുടർന്ന് എസ് എ ടി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. എസ് എ ടി ആശുപത്രിയിലെ ഡോക്ടർമാരാണ് പോത്തൻകോട് പോലീസില്‍ വിവരമറിയിച്ചത്.

തുടർന്ന് പോത്തൻകോട് പോലീസും പോത്തൻകോട് പഞ്ചായത്ത് അധികൃതരും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. ഇന്നലെ രാത്രി എട്ടുമണിക്കാണ് പ്രസവിച്ചതെന്നാണ് യുവതി മൊഴി നല്‍കി. പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

TAGS : THIRUVANATHAPURAM | BABY
SUMMARY : A newborn baby’s body is buried; It came to light when the woman was treated for excessive bleeding

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *