കാറിനുള്ളില്‍ യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

കാറിനുള്ളില്‍ യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

തിരുവനന്തപുരം: കളിയിക്കാവിള ഒറ്റാമരത്ത് യുവാവിനെ കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വാഹനത്തിന്റെ ഉടമ കൂടിയായ പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപുവിനെയാണ് (44) മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ദേശീയപാത – തിരുവനന്തപുരം കന്യാകുമാരി റോഡില്‍ കേരള – തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയില്‍ മഹീന്ദ്ര കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി 12 മണിയോടെയാണ് നാട്ടുകാർ കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചു.

കാറിന്റെ മുന്നിലത്തെ സീറ്റിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. മൃതദേഹം നാഗർകോവില്‍ ആശാരി പള്ളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


TAGS: THIRUVANATHAPURAM| CRIME|
SUMMARY: The man was killed by slitting his throat inside the car

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *