സൈബര്‍ ആക്രമണം; സോഷ്യല്‍ മീഡിയ ഇൻഫ്ലുവെൻസര്‍ ആത്മഹത്യ ചെയ്തു

സൈബര്‍ ആക്രമണം; സോഷ്യല്‍ മീഡിയ ഇൻഫ്ലുവെൻസര്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് സോഷ്യല്‍ മീഡിയ ഇൻഫ്ലുവെൻസറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ആദിത്യ എസ് നായർ എന്ന 18 കാരിയാണ് ആത്മഹത്യ ചെയ്തത്. സൈബർ ആക്രമണമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു. തിരുമല കുന്നപ്പുഴയിലാണ് സംഭവം.

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി ആദിത്യ സൗഹൃദത്തില്‍ ആയിരുന്നു. വേർപിരിഞ്ഞതോടെ പെണ്‍കുട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി. ഇതാണ് മരണകാരണമെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ഇൻസ്റ്റഗ്രാമില്‍ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദിത്യ വീട്ടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ആദിത്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിന്നു. ഇന്നലെ രാത്രി ആദിത്യ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൂജപ്പുര പോലീസ് കേസെടുത്തു. സൈബർ ആക്രമണത്തിനെതിരെ പോലീസില്‍ പരാതി നല്‍കാനൊരുങ്ങിയിരിക്കുകയാണ് കുടുംബം.


TAGS: SOCIAL MEDIA| CYBER ATTACK| DEATH|
SUMMARY: Cyber attack; Social media influencer committed suicide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *