ഭാര്യയെയും മകനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റില്‍

ഭാര്യയെയും മകനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ഭാര്യയെയും മകനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് പിടിയില്‍. പോങ്ങുമൂട് താമസിക്കുന്ന അഞ്ജന, ആര്യൻ എന്നിവർക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം. പോങ്ങൂമൂട് ബാബുജി നഗറില്‍ വാടകയ്‌ക്ക് താമസിക്കുന്ന ഉമേഷ് ഉണ്ണികൃഷ്ണൻ എന്നയാളാണ് ഭാര്യയെയും മകനെയും ആക്രമിച്ചത്.

വീട്ടിലെ ഹാളില്‍ വച്ച്‌ അഞ്ജനയും ഉമേഷും തമ്മില്‍ ഉണ്ടായ തർക്കത്തിനിടെ ഉമേഷ് അടുക്കളയിലേക്ക് പോയി അവിടെയുണ്ടായിരുന്ന കത്തിയെടുത്ത് കൊണ്ടുവന്ന് കുത്തുകയായിരുന്നു. പരുക്കേറ്റ അഞ്ജനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പത്തു വയസ്സുകാരനായ മകനെ എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു പേർക്കും വയറിനാണ് കുത്തേറ്റത്. ഇരുവരെയും അടിയന്തിര ശസ്ത്രക്രിയയ്‌ക്ക് വിധേയരാക്കി. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

TAGS : THIRUVANATHAPURAM | ATTACK | ARRESTED
SUMMARY : Attempt to stab his wife and son to death; The youth was arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *