യുവാവ് വീട്ടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍

യുവാവ് വീട്ടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍

തിരുവനന്തപുരം: വാമനപുരത്ത്‌ യുവാവിനെ വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമ്മൂട് വില്ലേജില്‍ കോട്ടുകുന്നം പരപ്പാറമുകള്‍ വി.എൻ.നിവാസില്‍ ഭുവനചന്ദ്രൻ മകൻ വിപിൻ അനീഷ് (36) ആണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വിപിൻ മുറിയിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച ഏറെ വൈകിയും വാതില്‍ തുറക്കാത്തതിനെത്തുടർന്ന് ജനാലയുടെ നോക്കുമ്പോഴാണ് മരിച്ചു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് വെഞ്ഞാറമൂട് പോലീസില്‍ വിവരമറിയിച്ചു.

പോലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച്‌ അകത്ത് പ്രവേശിക്കുമ്പോഴേക്കും വിപിൻ കഴുത്തറുത്ത് മരിച്ച നിലയിലായിരുന്നു. വെഞ്ഞാറമൂട് പോലീസ് തുടർ നടപടികള്‍ ആരംഭിച്ചു. അനീഷ് മാനസിക സമ്മർദ്ദത്തിനടിമപ്പെട്ടിരുന്നതായാണ് വിവരം. അപസ്മാരത്തിന് മരുന്ന് കഴിച്ചിരുന്നതായും പറയുന്നു. വീട്ടില്‍ അമ്മ, അച്ഛൻ, സഹോദരൻ എന്നിവരാണുള്ളത്.

TAGS : THIRUVANATHAPURAM | DEAD
SUMMARY : The young man was found dead inside the house with his throat cut

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *